¡Sorpréndeme!

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കളിയാക്കി ആരാധകര്‍ | Oneindia Malayalam

2017-08-04 1 Dailymotion

Sachin tendulkar made a rare appearance in the Rajya Sabha on thursday that took many by surprise.

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അവിടെ എത്തുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ഒന്നും തന്റെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ മാത്രമല്ല, ബോളിവുഡ് താരം രേഖയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇരുവരെയും പലവട്ടം പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അവര്‍ രാജ്യസഭയിലെത്താറില്ല.
രാജ്യസഭയിലെ ഇപ്പോഴത്തെ സെഷന്‍ അവസാനിക്കാനിരിക്കെ സച്ചിന്‍ വ്യാഴാഴ്ച സഭയില്‍ മുഖം കാട്ടിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിന് കാരണമായി പറയുന്നത് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന വിമര്‍ശനമാണ്. സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ സച്ചിനെയും രേഖയെയും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.